Tuesday, September 22, 2009

പുനര്‍ വായന

(ഈ ലിഖിതം ഒരു ഗ്രൂപ്പ്‌ മെയില്‍ സുഹൃത്തുമായുള്ള ചെറിയ സംവാദത്തിണ്റ്റെ മറുപടിയാണ്‌, അദ്ദേഹം ഏഷ്യനെറ്റില്‍ വന്ന സിമിയെ സംബന്ധിച്ചൊരു വാര്‍ത്ത തെറ്റാണ്‌ എന്ന്‌ സമര്‍ത്ഥിച്ചപ്പോള്‍ അതിനെ ആശ്‌പദമാക്കിയുള്ള ഒരു ചെറിയ സംവാദം...... )


പ്രിയ ചങ്ങാതി ...... ഞാനൊരു വാദപ്രതിവാദത്തിനില്ല, താങ്കള്‍ ഉന്നയിച്ച (ബി.ജെ.പി യെ കുറിച്ച്‌)ആരോപണം വളരെ ശരി തന്നെ ഇന്ത്യയിലെ ഒട്ടുമിക്ക ജനങ്ങള്‍ക്കുമറിയാം അവരുടേത്‌ തികച്ചും കപട ദേശീയതയാണന്ന്‌, അത്‌ തിരിച്ചറിഞ്ഞ്‌ അവരുടെ പൊള്ളയായ വാദമുഖങ്ങളെ തെഹല്‍ക്ക കൊണ്ടുവന്നത്‌ പോലെ കൊണ്ടുവരികയാണ്‌ വേണ്ടത്‌ അല്ലാതെ, അവരുടെ വാദങ്ങളെ സാധൂകരിക്കുന്ന പ്രവര്‍ത്തികളല്ല ചെയ്യേണ്ടത്‌, നിങ്ങളുടെ ഇസ്ളാം തന്നെ നിഷ്ക്കര്‍ശിക്കുന്നുണ്ടല്ലോ.. വിശ്വാസം ഏക ദൈവമായ അല്ലാഹുവിലും കൂറ്‌ സ്വന്തം മണ്ണിനോടും ആയിരിക്കണമെന്ന്‌, വിശ്വാസത്തിനും രാജ്യത്തിനും വേണ്ടി വീരമൃത്യു വരിക്കുന്നവന്‍ സ്വര്‍ഗ്ഗത്തിണ്റ്റെ അവകാശികളാണന്നും, ശത്രുരാജ്യം ഒരേ വിശ്വാസ സംഹിതയില്‍ വിശ്വസിക്കുന്നവരായിരുന്നാല്‍ പോലും, ഇത്രയും വ്യക്തമായി സ്വന്തം രാജ്യത്തോട്‌ കൂറ്‌ പുലര്‍ത്താന്‍ ഇസ്ളാം നിഷ്‌കര്‍ശിക്കുമ്പോള്‍ അതിനെതിരെ ( സ്വന്തം രാജ്യത്തിണ്റ്റെ നയങ്ങളോടും, ഭരണഘടനയോടും കൂറ്‌ പുലര്‍ത്തുനവന്‍ ആണ്‌ രാജ്യസ്നേഹി) വാക്കുകള്‍ക്കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും പ്രാവര്‍ത്തികമാക്കുമ്പോള്‍ സ്വന്തം വിശ്വാസത്തോട്‌ വ്യഭികരിക്കുന്നതിന്‌ തുല്യമല്ലേ.

ഇസ്ളാം എവിടേയും വാളുകൊണ്ട്‌ വിശ്വാസം പ്രചരിപ്പിക്കാന്‍ പറയുന്നില്ല പക്ഷെ വിശ്വാസത്തെ സംരക്ഷിക്കാന്‍ വാളെടുക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്‌, വിശ്വാസ സംരക്ഷണം എന്നാല്‍ സ്വയം പ്രതിരോധം എന്നാണ്‌ (വ്യക്തിയിലൂടെയാണല്ലോ വിശ്വാസം സംരക്ഷിക്കപ്പെടുക, വ്യക്തികള്‍ നിലനില്‍ക്കുമ്പോഴാണല്ലൊ വിശ്വാസവും നിലനില്‍ക്കുകയൊള്ളൂ) , സ്വയം പ്രതിരോധത്തിലൂടെ വിശ്വാസത്തെ സംരക്ഷിക്കുകയും ദീനിനെ(മതത്തെ)വ്യാപിപ്പിക്കുകയും ചെയ്യുക, ഇവിടെ വിശ്വാസത്തെ പ്രചരിപ്പിക്കാന്‍ വാളെടുക്കാം എന്ന്‌ സമൂഹത്തെ തെറ്റിധരിപ്പിച്ചു, എല്ലാ മതങ്ങളും വിശ്വാസ സംഹിതകളും ഇന്ത്യന്‍ നിയമ വ്യവസ്ഥകള്‍ പോലും സ്വയം പ്രതിരോധത്തിന്‌ നിയമ സാധുത നല്‍കുന്നുണ്ട്‌, ഇസ്ളാം തെറ്റിധരിക്കപ്പെട്ടപ്പോള്‍ ആ തെറ്റായ ധാരണകളെ മാറ്റി മറിക്കാന്‍ പരസ്പരം പോരാടുന്ന മുസ്ളിങ്ങള്‍ തയ്യാറാവാതിരുന്നതാണ്‌ ഇന്ന്‌ മുസ്ളിങ്ങള്‍ അനുഭവിക്കുന്ന മാനസ്സിക വേദനകളും , ആരോപിതരാല്‍ തലക്കുനിക്കപ്പെട്ടവരുമായി തീര്‍ന്നവരുമായി തീര്‍ന്നത്‌, കേരളത്തിലെ ഒരു കോടി മുസ്ളിങ്ങളില്‍ തൊണ്ണുറ്റി ഒന്‍പത്‌ ശതമാനം പേരും സ്വന്തം മാതൃരാജ്യത്തോട്‌ കൂറുള്ളവരാണ്‌ എന്നിട്ടും അവര്‍ പഴികേള്‍ക്കപ്പെടുന്നു എന്താണ്‌ അതിന്‌ കാരണം.. ഈ ശതമാനകണക്ക്‌ ഇന്ത്യയിലെ മൊത്തം കണക്കായി നോക്കിയാല്‍ അറുപത്‌ ശതമാനം പേര്‍ മാത്രമേ മാതൃരാജ്യത്തോട്‌ കൂറ്‌ പുലര്‍ത്തുന്നവര്‍ ഒള്ളൂ ഇതിന്‌ സാംസ്ക്കരികവും ഭൂമിശാസ്ത്രവും മറ്റു പലകാരണങ്ങള്‍ ഉണ്ട്‌ , ലളിതമായ ചില കാരണങ്ങള്‍ ഞാന്‍ ചൂണ്ടിക്കാണിക്കാം, വിഭജനമാണ്‌ പ്രധാന കാരണം, വിഭജനാനന്തരമുണ്ടായ ഹിന്ദു ജനതയുടെ മനസ്സിലെ മുറിവുണക്കാനും , ഇന്ത്യയിലെ ശേഷിക്കുന്ന മുസ്ളിങ്ങള്‍ സ്വന്തം മണ്ണിനോടുള്ള സ്നേഹവും കൂറും ഏറെ പുലര്‍ത്തുന്നവരാണന്ന്‌ ബോദ്ധ്യപ്പെടുത്താനും രാഷ്ട്രതലപ്പത്തിരിക്കുന്നവര്‍ക്ക്‌ കഴിയാതെ പോയതും സ്വതാല്‍പര്യത്തിന്‌ വേണ്ടി ഹിന്ദുക്കളിലേയും മുസ്ളിങ്ങളിലേയും ഇടയിലെ വൈര്യത്തെ മൂര്‍ച്ചകൂട്ടി തമ്മിലടിപ്പിച്ചു, അവരുടെ ശത്രുത നാള്‍ക്കുനാള്‍ ഏറിവന്നു, ഹിന്ദു മുസ്ളിം വര്‍ഗീയ വിരോധങ്ങള്‍ ഇന്നത്തെ പുതിയ ട്രണ്റ്റായ തീവ്രവാദികള്‍, ഭീകരവാദികള്‍ എന്ന നിലയില്‍ എത്തി നില്‍ക്കുന്നു.

എന്തുകൊണ്ട്‌ ഇന്ത്യന്‍ മുസ്ളിങ്ങള്‍ ഈ ആരോപണത്തിന്‌ വിധേയമായി, അതിന്‌ മറ്റാരുമല്ല കാരണം മുസ്ളിങ്ങള്‍ തന്നെയാണ്‌ , ബിന്‍ലാദന്‍ സവാഹരി മുല്ല ഉമ്മര്‍ തുടങ്ങിയ ഇസ്ളാമിനെ ലോക ജനതക്ക്‌ മുന്‍പില്‍ മോശമായി ചിത്രീകരിച്ചവരെ , അവരുടെ ഫോട്ടോകള്‍ ഉയര്‍ത്തി പിടിച്ച്‌ ജാഥ നയിച്ചവര്‍ (ഇന്ത്യന്‍ മുസ്ളിങ്ങള്‍ ഉല്‍പ്പെടെ) ഭീകരവാദികളായി സംശയിക്കപ്പെട്ടു, അമേരിക്കയെ അഫ്ഗാനിസ്ഥാന്‍, ഇറാഖ്‌ അധിനിവേശത്തിന്‌ കളമൊരുക്കി കൊടുത്തവര്‍ ആരാ? ഈ ബിന്‍ലാദനും കൂട്ടരുമല്ലേ? ഏതൊരു ആധിനിവേശമോ അല്ലാത്തതുമായ ഒരു ഓപറേഷന്‌ ഒരു നിഴള്‍ നേതാവിണ്റ്റെ ആവശ്യമാണ്‌ അത്‌ മാദ്ധ്യമത്തിണ്റ്റേയും ആവശ്യക്കാരുടേയും സൃഷ്ടിയാണ്‌ ... ശ്രീലങ്കയില്‍ ഒരു പ്രഭാകരന്‍, പഞ്ചാബില്‍ ഒരു ഭ്രിദന്‍വാല, അഫ്ഗാനിസ്ഥാനില്‍ ഒരു മുല്ലാഉമ്മറും ബിന്‍ലാദനും, സദ്ദാമിനെ പിടിക്കുന്നത്‌ വരെ സദ്ദാമും പിന്നെ സര്‍ഘാവി, പലസ്ഥീനില്‍ ഹമസ്‌ നേതാക്കള്‍, ഒരു പക്ഷെ അമേരിക്കയുടെ തന്നെ സംരക്ഷണത്തില്‍ കഴിയുന്ന ബിന്‍ലാദന്‍ , അറിയാതറിയാതെ ഇന്ത്യന്‍ മുസ്ളിങ്ങളും ഭീകരവാദികളായി.
താങ്കള്‍ ആരോപിച ഏഷ്യനെറ്റ്‌ വാര്‍ത്ത , എനിക്കിപ്പോഴും വിശ്വസമാണ്‌ അത്‌ സത്യമാണന്ന്‌.. അതില്‍ ഒരു താടി വെച്ച ഒരു സിമി പ്രവര്‍ത്തകന്‍ പറയുന്നുണ്ട്‌.. കാഷ്‌മീരിണ്റ്റെ കാര്യം പറയേണ്ടത കാഷ്‌മീരികളാണന്ന്‌, ഇന്ത്യയോ പാകിസ്ഥാനോ അല്ല എന്ന്‌ , ഈ വാക്ക്‌ മതി അദ്ദേഹത്തെ വിചാരണ കുടാതെ തുറങ്കിലുടുവാന്‍ കാരണം കാഷ്‌മീര്‍ ഇന്ത്യയുടെ അഭിവാജ്യഘടകമാണ്‌ അതുകൊണ്ട്‌ തന്നെ കാഷ്‌മീരിണ്റ്റെ കാര്യങ്ങള്‍ പറയേണ്ടതും ചെയ്യേണ്ടതും ഇന്ത്യ തന്നെയാണ്‌ അല്ലാതെ പാകിസ്ഥാനോ കാഷ്മീരികളോ മാത്രമല്ല, അദ്ദേഹം പറയുന്നത്‌ സ്വീകരിക്കുകയാണെങ്കില്‍ സ്വതന്ത്രദ്രാവിഡ രാഷ്ട്രത്തിന്‌ വേണ്ടി വാദിക്കുന്ന തമിഴ്‌നാട്‌, ആസ്സാം, നാഗാലാണ്റ്റ്‌, ആന്ധ്രയിലെ നക്സലുകള്‍ എന്നിവരെല്ലാം അവരവരുടെ പ്രാദേശിക വാക്കുകള്‍ മൂര്‍ച്ചകൂട്ടുന്നതിന്‌ അനുകൂലിക്കുനതിന്‌ തുല്യമാണ്‌ , പിന്നെ കേന്ദ്രീകൃതമായ ഒരു ഭാരത രാഷ്ട്രത്തിന്‌ എന്ത്‌ പ്രസക്തി. സിമിയുടെ പ്രഖ്യപിത മുദ്രാവാക്യമായ " ഇന്ത്യയുടെ മോചനം ഇസ്ളാമിലൂടെ എന്നതും, ജമാ:അത്ത്‌ ഇസ്ളാമിയുടെ പ്രഖ്യാപിത മുദ്രാവാക്യമായ ഹുക്കൂമത്ത്‌ ഇല്ലാഹി എന്നതും, ഇസ്ളാമിണ്റ്റെ അവസാനം ഇന്ത്യയിലൂടെ എന്ന മുദ്രാവായത്തിന്‌ ബജ്ര്‍ഗ്ദളിനും ശിവസേനക്കും അവസരം നല്‍കി, ഈ ആവശ്യമില്ലാത്ത മുദ്രാവാക്യങ്ങള്‍ ഒക്കെ തന്നെയാണ്‌ ഇന്ന്‌ ഇന്ത്യന്‍ മുസ്ളിങ്ങള്‍ക്ക്‌ ഇന്ന്‌ വലിയ വിനയായിരിക്കുനത്‌ , ഇനിയെങ്കിലും യാഥാര്‍ത്ഥ്യ ബോധം ഉള്‍കൊണ്ട്‌ ശരിയുടെ പാതയിലേക്ക്‌ സഞ്ചരിക്കുക, ഇസ്ളാം എന്താണന്നും , ഇസ്ളാം ആഗ്രഹിക്കുന്ന, പ്രബോധനം ചെയ്യുന്ന യഥാര്‍ത്ഥ ഇസ്ളാമിക സമാധാനം സ്വന്തം വ്യക്ത്തിത്ത്വന്‌ ഉണര്‍വേകി സമൂഹത്തിന്‌ മാതൃകായാക്ക്കുക, നമ്മുക്ക്‌ ആവശ്യമില്ലാത്തതും സമൂഹത്തിന്‌ ദോഷം ചെയ്യുന്നതുമായ മെയിലുകള്‍ ഫോര്‍വേഡ്‌ ചെയ്യാതെ ഡിലീറ്റ്‌ ചെയ്യുക .
ഞാനൊരു സി.പി.ഐ, എന്ന പാര്‍ട്ടിയോട്‌ അനുഭാവം പുലര്‍ത്തുന്നവന്‍ എങ്കില്‍ പോലും പാര്‍ട്ടിയുടെ എല്ലാ അഭിപ്രായങ്ങളോടും എനിക്ക്‌ പരിപൂര്‍ണ്ണമായ യോജിപ്പില്ല പ്രത്യേകിച്ച്‌ ഇടത്‌ പക്ഷത്തിണ്റ്റെ നയങ്ങളോട്‌ , ചില സന്നര്‍ഭങ്ങളില്‍ ആശയാധിഷ്ടിതമായ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ പോലും വര്‍ഗ്ഗീയമായ കാഴ്ചപ്പാടുകള്‍ക്ക്‌ അനുസ്രുതമയി സഞ്ചരിക്കാറുണ്ട്‌, ചില വൈരുദ്ധ്യാത്മകമായ വിരോധാഭാസങ്ങള്‍, സദ്ദാം അനുകൂലകരമായ വര്‍ഗ്ഗീയ കാഴ്ചപ്പാടുകള്‍ ഒരിക്കല്‍ ജില്ലാ കൌണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വോട്ട്‌ ബാങ്ക്‌ ആക്കി, ആരാണീ സദ്ദാം ? സദ്ദാം പൊതുപ്രവര്‍ത്തനത്തിന്‌ ഇറങ്ങുന്നത്‌ തന്നെ ഒരു കമ്മ്യൂണിസ്റ്റ്ക്കാരനെ പരസ്യമായി വെടിവെച്ച്‌ കൊന്നിട്ടാണ്‌, അഫ്ഗാനിലെ അധിനിവേശത്തേയും , ഇറാഖിലെ അധിനിവേശത്തേയും , സഹിഷ്ണതാ മനോഭാവം പുലര്‍ത്താത്ത ഇറാനെ അനുകൂലിക്കുന്നതും ഇടത്‌പക്ഷത്തിന്‌ അമേരിക്കയോടുള്ള വിദ്വേഷം ഒന്ന്‌ കൊണ്ട്‌ മാത്രമാണ്‌ അതുവഴി തക്കത്തില്‍ മുസ്ളിം വോട്ടിന്‍ ചട്ടില്‍ കയ്യിട്ട്‌ വാരുകയും ചെയ്യുന്നു , ഈ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇറാന്‍ പ്രശ്ശ്നം വോട്ട്‌ ബാങ്കാക്കി മാറ്റി കമ്മ്യൂണിസ്റ്റുകള്‍.
എനിക്ക്‌ നിങ്ങളോട്‌ ഒന്നുമാത്രമാണ്‌ പറയാനുള്ളത്‌ നമ്മുക്ക്‌ സ്വീകാര്യമായത്‌ മാത്രം സ്വീകരിക്കുക , അസ്വീകാര്യവും യുക്തിക്കും ബുദ്ധിക്കും നിരക്കാത്തതുമായ എന്തും എതിര്‍ക്കപ്പെടേണ്ടതാണ്‌ അവിടെ ഇസങ്ങള്‍ക്കൊ താത്ത്വീക ചിന്തകള്‍ക്കോ ഒട്ടും സ്ഥാനം കല്‍പ്പിക്കരുത്‌ നമ്മെ പോലെ മാത്രം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ളവര്‍ സൃഷ്ടിച്ച വാക്കുകള്‍ക്കും വാചകങ്ങള്‍ക്കുമനുസൃതമായി സഞ്ചരിക്കുന്നവന്‍ സ്വന്തമായ അഭിപ്രായങ്ങള്‍ ഇല്ലാത്തവന്‍ എന്നാണ്‌ എണ്റ്റെ വീക്ഷണം , എണ്റ്റെ വീക്ഷണം മാത്രമാണ്‌ ശരിയെന്ന നിലപ്പാട്‌ എനിക്കൊരിക്കലും ഇല്ല , ഓരോ വ്യക്തികള്‍ക്കും സ്വന്തവും സ്വന്ത്രതവുമായ വീക്ഷണം ഉണ്ടായിരിക്കണം അതിനനുസൃതമായിട്ടായിരിക്കണം അവര്‍ ചിന്തിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും.
ലാല്‍ സലാം
--Posted by കമണ്റ്റുകള്‍ to കമണ്റ്റുകളുടെ ജാലകം at 9/19/2006 07:55:00 PM

1 comment:

  1. എനിക്ക്‌ നിങ്ങളോട്‌ ഒന്നുമാത്രമാണ്‌ പറയാനുള്ളത്‌ നമ്മുക്ക്‌ സ്വീകാര്യമായത്‌ മാത്രം സ്വീകരിക്കുക , അസ്വീകാര്യവും യുക്തിക്കും ബുദ്ധിക്കും നിരക്കാത്തതുമായ എന്തും എതിര്‍ക്കപ്പെടേണ്ടതാണ്‌ അവിടെ ഇസങ്ങള്‍ക്കൊ താത്ത്വീക ചിന്തകള്‍ക്കോ ഒട്ടും സ്ഥാനം കല്‍പ്പിക്കരുത്‌ നമ്മെ പോലെ മാത്രം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ളവര്‍ സൃഷ്ടിച്ച വാക്കുകള്‍ക്കും വാചകങ്ങള്‍ക്കുമനുസൃതമായി സഞ്ചരിക്കുന്നവന്‍ സ്വന്തമായ അഭിപ്രായങ്ങള്‍ ഇല്ലാത്തവന്‍ എന്നാണ്‌ എണ്റ്റെ വീക്ഷണം , എണ്റ്റെ വീക്ഷണം മാത്രമാണ്‌ ശരിയെന്ന നിലപ്പാട്‌ എനിക്കൊരിക്കലും ഇല്ല

    ReplyDelete