Saturday, January 23, 2010

മൂന്ന് കമന്റുകള്‍

വായിച്ചു കൊള്ളാം
എന്റെ ചിന്തയില്‍ ഈ ജാതികാര്യങ്ങള്‍ വായിച്ചതുകൊണ്ടല്ല നിരീശ്വരവാദമെന്ന ചിന്ത ഉദിച്ചത് മതത്തിലെ കള്ളനായണം തിരിച്ചറിഞ്ഞതുകൊണ്ടാണ് അതില്‍ നിന്ന് പിന്‍‌മാറിയത്. ശാസ്ത്രസത്യം 100% വും ആ‍ധികാരികമാവുന്നത് അത് തെളീയിക്കപ്പെടുമ്പോഴാണ് അങ്ങനെ ഒത്തിരി സത്യങ്ങള്‍ ശാസ്ത്രീയമായി തെളീപ്പിച്ചിട്ടുമുണ്ട് ഇന്നു കാണുന്ന ആധുനിക വൈദ്യശാസ്ത്രം ശാസ്ത്രസത്യങ്ങളുടെ തെളീയിക്കപ്പെട്ട ഉദാഹരണങ്ങളാണ് ഇതിന്റെ ഗുണം പറ്റുന്നത് കേവലം നിരീശ്വരവാദികളല്ല മനുഷ്യവര്‍ഗ്ഗമാണ് അതായത് ശാസ്ത്രം മനുഷ്യവര്‍ഗ്ഗത്തിനു വേണ്ടിയാണ് പ്രയത്നിക്കുന്നതും കണ്ടെത്തുന്നതും എന്നാല്‍ മതം ഒരു വിഭാഗം ജനതയ്ക്കു വേണ്ടിയും അല്ലെങ്കില്‍ വ്യക്തി താല്പര്യങ്ങള്‍ക്ക് വേണ്ടിയും, മതവും ശാസ്ത്രവുമൊരിക്കലും കമ്പയര്‍ ചെയ്യാനാവില്ല കാരണം അത് പാലും വെണ്ണയും വീണ്ടും കൂട്ടിയോജിപ്പിയ്ക്കുന്നതിനേക്കാള്‍ പ്രയാസമായിരിക്കും , മതത്തില്‍ അതിലെ വിശ്വാസികളല്ലാതെ (അത് കേവലം വിശ്വാസങ്ങളല്ലാതെ) മറ്റാര്‍ക്കും ഒന്നും കണ്ടെത്താനാവില്ല, മതവിശ്വാസികള്‍ പല്ലതും പറയുന്നു പക്ഷെ അതിനൊന്നും ആധികാരികാ‍യി യാതൊരു തെളിവില്ല ഒരിക്കലും തെളീയീക്കാനുമാവില്ല, ഒരു നിഗമനത്തില്‍ നിന്നാണ് ശാസ്ത്രം ഒരു കാര്യം കണ്ടെത്താന്‍ ശ്രമിയ്ക്കുന്നത് അത് തെളീയിക്കപ്പെട്ടാലേ അതൊരു ശാശ്വത സത്യമാവൂ. ശാസ്ത്രീയ നിഗമനങ്ങള്‍ എല്ലാം പരിപൂര്‍ണ്ണമായും ശരിയാണന്ന് പറയാനാവില്ല അതലാം പരീക്ഷണങ്ങളില്ലൂടെ തെളീയീക്കപ്പെടേണ്ടവയാണ്.എന്നാല്‍ മതം വിശ്വാസത്തിനപ്പുറത്തേയ്ക്ക് ഒരു ചുവട് മുന്നോട്ട് പോകുന്നില്ല ഒരിക്കലും പോവാനുമാവില്ല വായിട്ടിളക്കാനല്ലാതെ .
യുക്തിവാദം എന്നാല്‍ എല്ലാവരിലുമുണ്ട് താങ്കളുടെ മതഗ്രന്ഥമായ ഖുറാനില്‍ പലവുറി ആവര്‍ത്തിച്ചാവര്‍ത്തിയ്ക്കുന്നു .. ചിന്തിയ്ക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട് എന്ന് , ചിന്തയില്‍ നിന്നുള്ള ആ ദൃഷ്ടാന്തമാണ് യുക്തിവാദം .

June 28, 2008
------------------------------------------------------
പ്രിയ അഞ്ജാതാ..
നിങ്ങളും ഞങ്ങളും തമ്മുലുള്ള വിശ്വാസപരമായ വിത്യാസം നിങ്ങള്‍ ദൈവത്തിന്റെ സൃഷ്ടിയാണ് മതമെന്നും എന്നാല്‍ മതങ്ങളുടെ സൃഷ്ടിയാണ് ദൈവമെന്നും ഞങ്ങള്‍ പറയുന്നു.മതം എന്നത് തന്നെ തന്നെ കേവലം കെട്ടുകഥകളുടെ ഒരു സഞ്ചയമായതിനാല്‍ അതിലെ ദൈവം അങ്ങനെ തന്നെ പിന്നെ ദൈവത്തെ കണ്ടെത്താന്‍ മത സൃഷ്ട്രാക്കളുടെ പുത്തകം വായിക്കണം എന്നു പറഞ്ഞാല്‍ അതിലെന്താ സംഗത്യമുള്ളതെന്ന് മനസ്സിലായില്ല.ഈശ്വരന്‍ എന്ന പദം തന്നെ മതസൃഷ്ടിയാണ് മതവിശ്വാസി അല്ലാത്ത ഏതൊരു വ്യക്തിയും സ്വാഭാവികമായും നിരീശ്വരവാദിയാവുന്നു എന്നാല്‍ പല മതവിശ്വാസമില്ലാത്തവരും പ്രപഞ്ചത്തിലെ ആകെമൊത്തമൊരു ശക്തിയില്‍ വിശ്വസിയ്ക്കുന്നു അതിനവര്‍ പ്രത്യേക രൂപമോ ഭാവമോ കല്പിക്കാറില്ല അവരതിനെ ഒരു ശക്തിയായാണ് കാണുക എന്നാലൊട്ടും ദൈവമായി കാണാനാവില്ല കാരണം ഈശ്വരന്‍ ദൈവം എന്ന സങ്കല്പം ഉദിയ്ക്കുന്നത് തെന്നെ മതത്തില്‍ നിന്നായതിനാല്‍.

“മത ഗ്രന്ഥങ്ങള്‍ അവതരിച്ച കാലഘട്ടതിലല്ല നാം ഇന്നു ജീവിക്കുനത് .അത് കൊണ്ടു അതില്‍ പറഞ്ഞ പോലെ നടക്കാന്‍ ഇന്നു സാധിച്ചില്ല എന്ന് വരും “ പ്രിയ അഞ്ജാത ഈ വാക്കുകള്‍ ഒരിക്കലും ഒരു ഇസ്ലാമത വിശ്വാസി സ്വീകരിക്കില്ല കാരണം ഖുരാന്‍ ലോകവസാനം വരെ യാതൊരു മാറ്റത്തിനും വിധേയമാവാന്‍ സാദ്ധ്യതയില്ലാന്ന് വിശ്വസിക്കുന്നവരാണവര്‍ അങ്ങനെയുള്ളവര്‍ക്കിത് രസിക്കില്ല.. താങ്കള്‍ ഇങ്ങനെ പറഞ്ഞുവെച്ച സ്ഥിതിയ്ക്ക് “എന്നിരുന്നാലും മതങ്ങളിലെ നല്ല വശങ്ങള്‍ ഉള്‍ക്കൊണ്ട്‌ ഒരു വിശ്വാസിയായി ജീവിക്കാന്‍ ശ്രമിക്കുന്നതിനു പകരം മതത്തിലെ കള്ളാ നാണയങ്ങളെ പറ്റി പറഞ്ഞു നിരീശ്വരവാദിയായി മാറി എന്ന അഭിപ്രായത്തിനോട് യോജിക്കുവാന്‍ കഴിയുന്നില്ല“ എന്തുകൊണ്ട് ആ കാലഘട്ടത്തിലെ തെറ്റായ കാര്യങ്ങള്‍ വീണ്ടും വീണ്ടും പഠിയ്ക്കുന്നു പഠിപ്പിയ്ക്കുന്നു അതല്ലാം മാറ്റി നല്ലതെന്ന് പറയുന്നത് മാത്രം പഠിയ്ക്കുകയും പഠിപ്പിയ്ക്കുകയും പോരെ ? .
ഒരു കണക്കെടുത്ത് നോക്കുക ദിനവും വരുന്ന പത്രതാളുകളില്‍ നിന്ന് ... 100 ക്രിമിനലുകളില്‍ എത്ര ശതമാനം മത വിശ്വാസികളുണ്ടന്നും എത്ര ശതമാനം മതവിശ്വാസമില്ലാത്തവരുണ്ടന്നും. മതവിശ്വാസികളില്‍ എത്ര ശതമാനം മുസ്ലിങ്ങളുണ്ടന്നും അതും എത്ര പായമായവരെന്നും. ഒരു വ്യക്തി നല്ല രീതിയില്‍ ജീവിയ്ക്കാന്‍ മതത്തിന്റെ സര്‍ട്ടിഫിക്കേറ്റോ വിശ്വാസമോ വേണമെന്നില്ല നല്ല ഉറച്ച മനസ്സും .എന്തും നേരിടാനുള്ള കഴിവും ഉണ്ടായാല്‍ മതി. ദയ,കാരുണ്യം, അനുകമ്പ. എന്നിവ മനുഷ്യര്‍ക്കുള്ള ഗുണങ്ങളാണ് അതിനൊരു മതത്തിന്റേറ്റ്യും ആവശ്യകതയില്ല എന്നാല്‍ മതം ഇതില്ലാതാക്കുകയാണ് ചെയ്യുന്നത്. ഒരു ഇസ്ലാമത വിശ്വാസി മരിച്ചാല്‍ അവിടെ മറ്റു മതസ്ഥര്‍ വന്നാല്‍ മയ്യത്തിനതിഷ്ടമാവില്ലാന്ന് വിശ്വസിയ്ക്കുന്ന കുടില ചിന്താഗതികാരാണ് മതസ്ഥര്‍ , അമ്പലത്തിലൊരു അന്യമതസ്ഥര്‍ കയറിയാല്‍ സൃഷ്ടിയുടെ സൃഷ്ടാവ് എന്നു മതവാദികള്‍ വിശ്വസിയ്ക്കുന്ന ദൈവം കോപിയ്ക്കുമെത്രെ ഇതിലും വലിയ വങ്കത്തരമെന്താണ്. ഇതാണോ താങ്കള്‍ വിളിച്ചു കൂവുന്ന മതത്തിലെ മനുഷ്യത്വം. ഇനി താങ്കള്‍ പറയുക ഏതെങ്കിലും ഒന്ന് മതത്തിലെ നല്ല വശം ഒരു മതത്തിലും നല്ല വശമൊന്നുന്നില്ല ഉണ്ടെങ്കില്‍ അത് ഏതൊരു മനുഷ്യന്റെ ഹൃദയത്തിലും കാലാകാലങ്ങളായി കൊണ്ടുനടയ്ക്കുന്ന മനുഷ്യത്വപരമായ മൂല്യങ്ങളാണ് അതുയര്‍ത്തിപ്പിടിയ്കകനൊന്നും ഏതൊരു മതത്തിന്റേയും കുപ്പായത്തിന്റെ ആവശ്യമില്ല.

“"ഇന്നു കാണുന്ന ആധുനിക വൈദ്യശാസ്ത്രം ശാസ്ത്രസത്യങ്ങളുടെ തെളീയിക്കപ്പെട്ട ഉദാഹരണങ്ങളാണ് ഇതിന്റെ ഗുണം പറ്റുന്നത് കേവലം നിരീശ്വരവാദികളല്ല മനുഷ്യവര്‍ഗ്ഗമാണ് “ ഈ പറഞ്ഞതിന് വ്യക്തത ഡോ::സൂരജ് ഒരു വെള്ളറക്കടന്റെ ബ്ലോഗില്‍ പറഞ്ഞിട്ടുണ്ട് .

ഒരു കാര്യം മനസ്സിലാക്കുക ഒരു വിശ്വാസി അവിശ്വാസിയാകുന്നത് അവന്റെ വിശ്വാസം തെറ്റന്ന് മനസ്സിലാക്കുമ്പോഴാണ് ഒരുപക്ഷെ അവന്‍ മറ്റൊരു വിശ്വാസം സ്വീകരിക്കാം അല്ലെങ്കില്‍ നിരീശ്വരവാദിയാവാം എല്ലാ നിരീശ്വരവാദികളും ശാസ്ത്രത്തെ അന്ധമായി വിശ്വസിച്ച് ദൈവവിശ്വാസികളെ പോലെ ദിവ്യമായവയാ‍ണന്ന് കരുതുന്നവരല്ല അതുപോലെ തന്നെ എല്ലാ ശാസ്ത്രവാ‍ദികളും നിരീശ്വരവാദികളുമല്ല.

<"മതം ഒരു വിഭാഗം ജനതയ്ക്കു വേണ്ടിയും അല്ലെങ്കില്‍ വ്യക്തി താല്പര്യങ്ങള്‍ക്ക് വേണ്ടിയും" .

ഏത് മതതെയാണ് ഇതു കൊണ്ടു ഉദേശിച്ചത് ?.ഞാന്‍ മനസിലാകിയിടത്തോളം ഖുര് ആന്‍ ഒരു പ്രത്യേക മതത്തിന് വേണ്ടി ഉള്ളതല്ല മറിച്ചു മുഴുവന്‍ മനുഷ്യര്‍ക്ക്‌ വേണ്ടി ആണ് . അത് വിശ്വസിക്കുനവരെ മുസ്ലീമുകള്‍ എന്ന് വിളിക്കുന്നു എന്ന് മാത്രം> ഇസ്ലാമത സ്ഥപകനായ മുഹമദ് അങ്ങനെ പറഞ്ഞിട്ട് പിന്നെ എന്തിനാ ആ മത ഗ്രന്ഥത്തില്‍ 109 മത്തെ അധ്യായമായ അല്‍ കാഫിറൂണ്‍ ഇറക്കിയത് ...... 1: പറയുക അവിശ്വാസികളഏ.. 2: നിങ്ങള്‍ ആരാധിച്ചു വരുന്നവയെ ഞാന്‍ ആരാധിയ്ക്കുന്നില്ല. 3:ഞാന്‍ ആരാധിച്ചു വരുന്നവയെ നിങ്ങളും ആരാധിക്കുന്നവരല്ല. 4:നിങ്ങള്‍ ആരാധിച്ചുവരുന്നവരെ ഞാന്‍ ആരാധിയ്ക്കാന്‍ പോകുന്നവനുമല്ല 5: ഞാന്‍ ആരാധിച്ചുവരുന്നവരെ നിങ്ങളും ആരാധിയ്ക്കാന്‍ പോകുന്നവരല്ല 6:നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം . ..പ്രിയ അഞ്ജാതന്‍ ഇതിന് മറുപടി തരണം .. ലോകത്തെ എല്ലാവര്‍ക്ക്കും വേണ്ടിയാണ് ഇസ്ലാമതമെങ്കില്‍ പിന്നെ നിങ്ങടെ ദൈവത്തിന് കിറുക്കുണ്ടോ ഇങ്ങനെയൊരു ആയത്തിറയ്ക്കാന്‍ .


എന്റെ ചിന്ത എന്നെ നയിച്ചത് നന്മയിലേക്കാണ് എല്ലാവരേയും ഒരേ കണ്ണുകൊണ്ട് ഏകതാരൂപമായി സ്നേഹവര്‍ത്തിത്വമായി തുല്യതയോടെ കാണാന്‍ അതിന് വിഘാതമാണ് ഏതൊരു മതവും

June 28, 2008
--------------------------------------------------------------
കുഞ്ഞാ ....
നീ ഏതു ലോകത്താ
ഗുരുവായൂര്‍ അമ്പലത്തില്‍ ഉദയപൂജയ്ക്കെന്താ റൈറ്റ് എന്നറിയോ .. പുഷപാഞലിക്കെന്താ റൈറ്റ് എന്നറിയോ ? അതൊക്കെ ഒന്ന് അന്വേഷിച്ചുവാ അപ്പോളറിയാം വെളിച്ചം തരുന്ന ബള്‍ബിനേക്കാള്‍ ഫയങ്കര വിലയാ ഈ വാണിജ്യവത്കരിച്ച ഭക്തിയ്ക്കെന്ന്
സലാഹുദ്ദീന്‍ സാഹിബേ..
വാദത്തിനെന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ പറയുന്നതും നിങ്ങള്‍ പറയുന്നതും വിഢിത്തരത്തിലേ അവസാനിക്കൂ.. നമ്മുക്കറിയാത്തതാണ് അറിഞ്ഞതിനേക്കാള്‍ അധികമെന്ന് അറിയാലോ പല സത്യങ്ങളും നമ്മില്‍ നിന്നകലെയാണ് 100 വര്‍ഷം മുന്‍പ് അഞ്ജാതമായത് ഇന്ന് നമ്മുക്കറിയാം അങ്ങനെ കാലം പല സത്യങ്ങളും വെളിച്ചം കാണും .. 2000 വര്‍ഷം മുന്‍പുള്ള ധാരണകളില്‍ മതതത്ത്വങ്ങള്‍ക്കായിരുന്നു വിശ്വാസങ്ങളില്‍ പ്രസക്തി എന്നാല്‍ ഇന്നതല്ല മാറികൊണ്ടിരിക്കുന്നു മതം പറഞ്ഞതൊക്കെ തെറ്റാ‍ണന്നും തെളീയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നു .. ശാസ്ത്രത്തിനും ചില തെറ്റുകള്‍ സംഭവിയ്ക്കാം അതും 100 % ശരിയാണെന്ന് വാദിയ്ക്കുന്നവരല്ല ശാസ്ത്രകാരന്മാരും... ഞാനും നിങ്ങളും ചോദ്യങ്ങള്‍ ചോദിയ്ക്കുന്നതിനേക്കാള്‍ ആ ചോദ്യങ്ങള്‍ സ്വയം ചോദിയ്ക്കുക ഉത്തരം സ്വയം കണ്ടെത്താനും ശ്രമിയ്ക്കുക. ഇവിടെ എല്ലാ മതവിശ്വാസികളും നിരിശ്വരവാദികളാവാന്‍ ആരും ആഹ്വാനം ചെയ്യുന്നില്ല നിങ്ങളുടെ ബുദ്ധി എന്താണോ പറയുന്നത് അതുപോലെ ജീവിയ്ക്കൂ പക്ഷെ നിങ്ങളാതാണ് ശരി എന്നു ശഠിയ്ക്കാതിരിക്കുക അങ്ങനെ ഭവിയ്ക്കുമ്പോഴാണ് ഞങ്ങള്‍ ഉണരുന്നത് .

June 28, 2008